CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Seconds Ago
Breaking Now

വൃഷഭ ഡിസംബര്‍ 25 ന് തന്നെ തിയറ്ററിലെത്തിയേക്കും

ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ അടുത്ത സൂപ്പര്‍ഹിറ്റായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്‌ഡേറ്റുകള്‍ക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ച ചില കണ്‍ഫ്യൂഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഡിസംബര്‍ 25 ന് ചിത്രം എത്തുമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്ന് സിനിമയുടെ അപ്‌ഡേറ്റ് ഒന്നും ഉണ്ടായില്ല. ഇപ്പോഴിതാ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുമായി മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്.

സിനിമയുടെ പുതിയ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം ആക്കി മാറ്റിക്കൊണ്ടാണ് മോഹന്‍ലാല്‍ സിനിമയുടെ അപ്‌ഡേറ്റ് പങ്കുവെച്ചത്. ചിത്രം 25 ന് തന്നെ പുറത്തിറങ്ങുമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്. സിനിമയിലെ ആദ്യ ഗാനമായ അപ്പ ഇന്ന് പുറത്തിറങ്ങും. നേരത്തെ നവംബര്‍ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകന്‍ നന്ദകിഷോര്‍ ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

ഏകദേശം 200 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. നന്ദകിഷോര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.