
















രാജസ്ഥാനില്‍ പുതുവത്സര തലേന്ന് സ്‌ഫോടക വസ്തുക്കല്‍ നിറച്ച കാര്‍ കണ്ടെത്തി. ടോങ്കിലാണ് 150 കിലോഗ്രാം അനധികൃത അമോണിയം നൈട്രേറ്റ് നിറച്ച മാരുതി സിയാസ് കാര്‍ കണ്ടെത്തിയത്. ഏകദേശം 200 വെടിയുണ്ടകളും ഏകദേശം 1100 മീറ്റര്‍ നീളമുള്ള ആറ് ബണ്ടിലുകളുമുള്ള സേഫ്റ്റി ഫ്യൂസ് വയറും വാഹനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ബുണ്ടിയില്‍ നിന്ന് ടോങ്കിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.