
















നിക്കോളോസ് മഡുറോയുടെ ടെലിവിഷന്‍ നൃത്തപരിപാടി മനഃപൂര്‍വ്വമുള്ള പ്രകോപനമായി അമേരിക്ക കണക്കാക്കിയെന്ന് റിപ്പോര്‍ട്ട്. നിക്കോളാസ് മഡൂറോയുടെ നൃത്തമാണ് വെനസ്വലയെ ആക്രമിക്കാനും പ്രസിഡന്റിനെ ബന്ധിയാക്കാനും പ്രകോപനം സൃഷ്ടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തകാലത്തായി മഡുറോയുടെ ടെലിവിഷന്‍ പരിപാടികള്‍ അമേരിക്കയുടെ മുന്നറിയിപ്പുകളോടുള്ള തുറന്ന പരിഹാസമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണ്ണായകമായ തീരുമാനം എടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചെന്ന് പറയപ്പെടുന്ന വെനിസ്വലയുടെ ദേശീയ ടെലിവിഷനില്‍ മഡുറോ നടത്തിയ നൃത്തപരിപാടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ചടുലമായ സംഗീതത്തിന്റെ 'ഭ്രാന്തന്‍ യുദ്ധമില്ല, അതെ സമാധാനം' എന്ന വരികള്‍ക്ക് മഡുറോ ചുവട് വെയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മയക്ക് മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വെനസ്വലയിലെ ഡോക്കില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു മഡുറോയുടെ ഈ ഡാന്‍സ്. അമേരിക്കയുടെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിച്ചിരുന്നു. അമേരിക്കയുടെ നീക്കം പൊള്ളത്തരമാണെന്നാണ് കാണിക്കാനുള്ള നീക്കമാണ് ഇത്തരം പരിപാടികളിലൂടെ മഡുറോ നടത്തിയതെന്ന് വൈറ്റ്ഹൗസിലെ ചിലരെ ബോധ്യപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് അമേരിക്കയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം മഡുറോയെ മാന്‍ഹാട്ടന്‍ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയിരുന്നു. തന്റെ മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിക്കോളാസ് മഡുറോ കോടതിയില്‍ നിഷേധിച്ചിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമായിരുന്നു മഡുറോ കോടതിയില്‍ പറഞ്ഞത്. താന്‍ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയില്‍ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിലെ അടുത്ത വാദം മാര്‍ച്ച് 17ന് നടക്കും.
In November, Venezuelan dictator Nicolas Maduro tried to prevent being from removed from power by dancing to a musical remix of his own "No War, Yes Peace" speech.
— Ryan Saavedra (@RyanSaavedra) January 3, 2026
Yes, this is real.pic.twitter.com/cS3Kxj7oNl