CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 44 Seconds Ago
Breaking Now

ഒരു ദശകത്തില്‍ കാണാത്ത മഞ്ഞിനെ നേരിട്ട് മധ്യ ബ്രിട്ടന്‍; വിമാനങ്ങള്‍ നിലത്തിറക്കി, റോഡുകള്‍ ബ്ലോക്കാകുന്നു, റെയില്‍ ലൈനുകള്‍ക്കും ദുരവസ്ഥ; 100 എംപിഎച്ച് വേഗത്തില്‍ ഗൊറെറ്റി കൊടുങ്കാറ്റ് വീശിയടിച്ചപ്പോള്‍ യുകെയില്‍ വിതച്ചത് വിനാശം; ആയിരങ്ങള്‍ക്ക് കൊടുംതണുപ്പില്‍ വൈദ്യുതിയില്ല

വെള്ളിയാഴ്ച രാവിലെയും ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ തടസ്സങ്ങള്‍ നേരിടും

ബ്രിട്ടനില്‍ ഒരു ദശകത്തിനിടെ കാണാത്ത തോതില്‍ ശക്തമായ മഞ്ഞുവീഴ്ച എത്തിച്ച് ഗൊറെറ്റി കൊടുങ്കാറ്റ്. സുപ്രധാന എയര്‍പോര്‍ട്ടുകളില്‍ വിമാനങ്ങള്‍ നിലത്തിറക്കുകയും, റോഡുകള്‍ ബ്ലോക്കാകുകയും, റെയില്‍ ലൈനുകള്‍ അടച്ചിടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. 

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് വ്യാഴാഴ്ച രാത്രിയോടെ റണ്‍വേ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചു. ശക്തമായ മഞ്ഞിനെ തുടര്‍ന്ന് പറക്കുന്നത് സുരക്ഷിതമല്ലെന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഹീത്രൂവില്‍ നിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. വിമാന കമ്പനികളെ ബന്ധപ്പെട്ട ശേഷം യാത്രക്കിറങ്ങാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിമാനങ്ങള്‍ മഞ്ഞിലും, ഐസിലും പുതച്ച് കിടക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. There was significant disruption near Dowlais in Wales in the evening, causing chaos for motorists

വ്യാഴാഴ്ച രാത്രി 11 വരെ കോണ്‍വാള്‍ കടുത്ത റെഡ് അലേര്‍ട്ടിലായിരുന്നു. ഐല്‍സ് ഓഫ് സിസിലിയിലെ സെന്റ് മേരീസില്‍ 99 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശിയതോടെയാണ് ഇവിടെ താമസക്കാരോട് വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത്. ഹോം കൗണ്ടികള്‍ ഉള്‍പ്പെടെ ബ്രിട്ടന്റെ ബാക്കി ഇടങ്ങളിലും ശക്തമായ മഞ്ഞിനുള്ള അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.Weather warnings are in place across the UK for Friday as Storm Goretti continues to cause chaos

അതേസമയം വ്യാഴാഴ്ച വൈകുന്നേരം 65,000-ഓളം വീടുകളില്‍ വൈദ്യുതി നഷ്ടമായെന്ന് നാഷണല്‍ ഗ്രിഡ് പറഞ്ഞു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ഇത് പ്രധാനമായും സംഭവിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, വെയില്‍സിലെയും ആയിരക്കണക്കിന് വീടുകളിലും വൈദ്യുതി തകരാറിലായി. 

വെള്ളിയാഴ്ച രാവിലെയും ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ തടസ്സങ്ങള്‍ നേരിടും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടുകയാണ്. കൊടുങ്കാറ്റ് രാജ്യത്തേക്ക് 30 സെന്റിമീറ്റര്‍ മഞ്ഞ് വീഴ്ത്തുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞിന് പുറമെ കാറ്റ്, മഴ, ഐസ് എന്നിവയും നേരിടേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.