CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 44 Seconds Ago
Breaking Now

വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നോ? നിരവധി ടൗണ്‍ ഹാളുകള്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ദ്ധനയ്ക്കായി നീക്കം നടത്തുന്നു; ഏപ്രിലില്‍ 20% വര്‍ദ്ധന ലക്ഷ്യമിട്ടൊരു കൗണ്‍സില്‍; പണമില്ലാത്തതിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കും!

ഏറ്റവും പുതിയ കണക്ക് പ്രകാരം പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലാണ്

ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു ബില്‍ വര്‍ദ്ധനവിന്റെ തിരിച്ചടി വരുന്നു. ഏപ്രില്‍ മാസത്തില്‍ വീണ്ടും പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നടപ്പിലാക്കാനാണ് പല കൗണ്‍സിലുകളും തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതിഭാരവും, അധിക ചെലവുകളുമായി ജനം വിയര്‍ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വീണ്ടും കുടുംബങ്ങളെ പിഴിയുന്നത്. 

2026/27 വര്‍ഷം 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധന നടപ്പിലാക്കാന്‍ നിരവധി ലോക്കല്‍ അതോറിറ്റികള്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍ നികുതി വര്‍ദ്ധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഒരു കൗണ്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന 20 ശതമാനം നികുതി വര്‍ദ്ധനയ്ക്കാണ് ആവശ്യപ്പെടുന്നത്. 

സാധാരണ സാഹചര്യങ്ങളില്‍ 4.99 ശതമാനം വര്‍ദ്ധനവാണ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധന. ഇതിന് മുകളില്‍ കൗണ്‍സിലുകള്‍ക്ക് പ്രാദേശിക ഹിതപരിശോധന ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് കടക്കെണി പ്രതിസന്ധി നേരിട്ടതോടെ ആറ് കൗണ്‍സിലുകള്‍ക്ക് ഈ ക്യാപ്പ് മറികടന്ന് 10 ശതമാനം വരെ വര്‍ദ്ധനയ്ക്ക് അനുമതിയും നല്‍കിയിരുന്നു. 

ഏറ്റവും പുതിയ കണക്ക് പ്രകാരം പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലാണ്. എന്നാല്‍ നോര്‍ത്ത് സോമര്‍സെറ്റ്, വാറിംഗ്ടണ്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഇതിലേറെ ഉയര്‍ന്ന ബില്ലുകളാണ് അഭിമുഖീകരിക്കേണ്ടി വരിക. ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധന നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാപ്പരാകാനുള്ള സാധ്യത നിലനില്‍ക്കുവെന്നാണ് നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സിലിന്റെ പ്രഖ്യാപനം. 




കൂടുതല്‍വാര്‍ത്തകള്‍.