
















യുക്മയുടെ നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനവും, അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ യുകെയിലെ നഴ്‌സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു.
അന്താരാഷ്ട്ര നഴ്‌സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നഴ്‌സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണല്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നഴ്സിംഗ് പ്രൊഫഷണലുകള്‍, അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രൊഫഷണല്‍, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടല്‍, പ്രൊഫഷണല്‍ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നഴ്സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)യും നവീന ടെക്‌നോളജികളും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും. ഡിജിറ്റല്‍ ഹെല്‍ത്ത്, സ്മാര്‍ട്ട് ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങള്‍, കൂടാതെ ടെക്‌നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളില്‍ നഴ്സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സിംഗ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.
• പ്രൊഫഷണല്‍, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും.
• തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസന (CPD) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും - പങ്കെടുക്കുന്നവര്‍ക്ക് CPD പോയിന്റുകള്‍ നല്‍കുന്നതായിരിക്കും
• കരിയര്‍ മാര്‍ഗനിര്‍ദേശവും ഇന്റര്‍വ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്‌സുമാര്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുന്നതാണ്.
• നഴ്സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുവാനുള്ള വേദിയാകും.
പരിപാടിയുടെ വേദി, വിശദമായ പരിപാടിക്രമം, വക്താക്കള്‍, CPD അക്രഡിറ്റേഷന്‍, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്‌സസ് ഫോറം നഴ്‌സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡ് സോണിയ ലുബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
കുര്യന്‍ ജോര്‍ജജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)