CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 5 Minutes 44 Seconds Ago
Breaking Now

10-ാമത് മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ ഇന്ന്

മാരത്തോണ്‍ റണ്ണര്‍ ശ്രീ അശോക് കുമാര്‍ സംഘടിപ്പിക്കുന്ന 10-ാമത് മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ഈ വരുന്ന ഞായറാഴ്ച (25/ 01/26) സെല്‍സ് ഡണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു.  

മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാര്‍ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതല്‍ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്‌ഡോണ്‍ മേയറും, സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.

 ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000 ല്‍ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികള്‍ക്ക് നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യന്‍  

ശീ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിന്റെ പുരോഗതിക്കായാണ് നല്‍കുന്നത്. തന്റെ 53-ാമത്തെ വയസ്സില്‍ 2014 ല്‍ ലണ്ടന്‍ മാരത്തോണിലൂടെ  തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജര്‍ മാരത്തോണുകള്‍ ഉള്‍പ്പെടെ 19 മാരത്തോണുകള്‍ ഓടി പൂര്‍ത്തിയാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.