
















സോമര്‍സെറ്റിലെ ചെറുപട്ടണമായ ടോണ്ടനില്‍ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാന്‍ 2026-28 കാലയളവിലേക്ക് പുതിയ വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ടോണ്ടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ശ്രീ ജതീഷ് പണിക്കര്‍ പ്രസിഡണ്ട് ആയും, ശ്രീ വിനു വി നായര്‍ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. ശ്രീമതി മഞ്ജുള സിജാന്‍ (വൈസ് പ്രസിഡന്റ്), ശ്രീ ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), ശ്രീ അരുണ്‍ ധനപാലന്‍(ട്രഷറര്‍) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്‍..

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ മോബിന്‍ മോന്‍സി, ശ്രീ ഡെന്നിസ് വി ജോസ്, ശ്രീ അജി തോമസ്, ശ്രീ പ്രവീണ്‍ ബീ എസ്, ശ്രീമതി ബെറ്റി മാത്യു, ശ്രീ ഷൈജു വലമ്പൂര്‍, ശ്രീമതി ജിജി ജോര്‍ജ്, ശ്രീ മെജോ ഫിലിപ്പ്, ശ്രീ ലിനു പീ വര്‍ഗീസ്, ശ്രീമതി നിമിഷ റോബിന്‍, ശ്രീ ജിജോ ജോര്‍ജ്, ശ്രീ വിശാഖ് എന്‍ എസ് എന്നിവരും ചുമതലയേറ്റു..
ടോണ്‍ഡനിലെ മലയാളിക്കൂട്ടായ്മകളില്‍ നിറസാന്നിദ്ധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികള്‍ക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങള്‍ എന്നിവയും നടന്നുവരുന്നു..
മുന്‍കാലങ്ങളില്‍ ഉപരിയായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും കലാസംസ്‌കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവര്‍ത്തനരീതികള്‍ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ ശക്തമാക്കുന്നതോടൊപ്പം യൂ കെയില്‍ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിര്‍ത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യസേവനങ്ങള്‍ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..