CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 30 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് 25 വയസ്സ്: സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജനുവരി 31-ന്

ലിവര്‍പൂള്‍: ലിവര്‍പൂളിലെ പ്രമുഖ സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) അതിന്റെ അഭിമാനകരമായ ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. ലിമയുടെ സില്‍വര്‍ ജൂബിലി ആഘോഷമായ 'പ്രയാണം @ 25'  ജനുവരി 31 ശനിയാഴ്ച ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ മൗണ്ട്‌ഫോര്‍ഡ് ഹാളില്‍ വെച്ച് നടക്കും.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലിമ, വിപുലമായ പരിപാടികളോടെയാണ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 9:30 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലിമ പ്രസിഡന്റ് സോജന്‍ തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന  ചടങ്ങില്‍ അതിഥികളായി എത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മുദ്രപതിപ്പിച്ച പ്രമുഖരാണ്. മെഴ്‌സിസൈഡ് പോലീസിലെ ഇന്‍സ്‌പെക്ടര്‍ (Community Engagement Unit)  ശ്രീ. ഇയാന്‍ സ്പീഡ്, യുക്മയുടെ (UUKMA) ദേശീയ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ. ഷാജി തോമസ് വാരക്കുടി, അതോടൊപ്പം ലിംകയുടെ (LIMCA) പ്രസിഡന്റ് ശ്രീ. ജേക്കബ് വര്‍ഗീസും ഉദ്ഘാടന ചടങ്ങില്‍ പങ്കുചേരും.  സംഘടനയുടെ മുന്‍കാല പ്രസിഡന്റുമാര്‍, അഞ്ചു വര്‍ഷത്തിലധികം കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ചവര്‍, കൂടാതെ കാല്‍ നൂറ്റാണ്ടുകാലം നമ്മുടെ സമൂഹത്തിനായി ജീവിതം സമര്‍പ്പിച്ച  വിശിഷ്ട വ്യക്തികള്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടാകും.

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ഡെല്‍സി നൈനാനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്കും നയിക്കുന്ന തത്സമയ സംഗീത വിരുന്നാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ഇവര്‍ക്കൊപ്പം ലിവര്‍പൂളിലെയും യുകെയിലെയും മികച്ച നര്‍ത്തകരും വേദിയിലെത്തും.  യുക്മ നാഷണല്‍ വിന്നേഴ്‌സായ ഡാന്‍സിങ് സ്റ്റാര്‍സ്, ശ്രീസൂര്യ ഡാന്‍സ് സ്റ്റുഡിയോ, സ്റ്റെപ് സോണ്‍  ഡാന്‍സ് സ്റ്റുഡിയോ, മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ദക്ഷിണ ഡാന്‍സ് ടീം  എന്നിവരുടെ  നൃത്തശില്‍പ്പങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവര്‍പൂളിലെ സാറ്റ്.വിക (Sattvika) ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ നൈറ്റും ഉണ്ടായിരിക്കും.

പ്രവേശനം സൗജന്യമാണെങ്കിലും ഹാളിലെ പരിമിതമായ സീറ്റുകള്‍ പരിഗണിച്ച് എന്‍ട്രി പാസ്സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണശാല പരിപാടി നടക്കുന്ന മൗണ്ട്‌ഫോര്‍ഡ് ഹാള്‍ പരിസരത്ത് സജ്ജീകരിക്കും. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാനും ഈ സില്‍വര്‍ ജൂബിലി വേദി കളമൊരുക്കും.

 

P.R.O

Manoj Joseph Chethipuzha

 




കൂടുതല്‍വാര്‍ത്തകള്‍.