
















സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. ക്രിസ്തുമസ്സ്- ന്യു ഇയര്‍ പരിപാടികളുടെ ഭാഗമായി ഒരുമാസത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനം വെല്‍വിനിലെ സിവിക് സെന്ററില്‍ പ്രൗഢവും, വര്‍ണ്ണാഭവുമായി. ഗൃഹാതുരുത്വം ഉണര്‍ത്തിയ പുല്‍ക്കൂട്, ഭവനാലങ്കാര മത്സരങ്ങളും, ക്രിസ്തുമസ്സ് കരോള്‍ രാവും തിരുപ്പിറവിയുടെ ആത്മീയോത്സവമായി. തുടര്‍ന്ന് നടന്ന സമാപന ആഘോഷത്തില്‍ എല്‍ ഈ ഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തില്‍, ബെത്‌ലെഹ നഗരിയും, കാലിത്തൊഴുത്തും, തിരുപ്പിറവിയും, സംഗീത നടന നൃത്തങ്ങളിലൂടെ ആവിഷ്‌ക്കരിച്ച ദൃശ്യ വിരുന്ന് ഏറെ ആകര്‍ഷകമായി.
'കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ്' ട്രൂപ്പിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങളായ പിന്നണി ഗായകന്‍ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാകാര്‍ അവതരിപ്പിച്ച 'മെഗാ ഷോ' വേദി കീഴടക്കി. സര്‍ഗ്ഗം കലാകാര്‍ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികളും സര്‍ഗ്ഗം ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
സര്‍ഗ്ഗത്തിലെ മുതിര്‍ന്ന അംഗങ്ങളായ അപ്പച്ചന്‍ കണ്ണച്ചിറ, ജോണി നെല്ലാംകുഴി എന്നിവര്‍ സര്‍ഗ്ഗം ഭാരവാഹികളോടൊപ്പം ചേര്‍ന്ന്, ക്രിസ്തുമസ്സ് കേക്ക് മുറിച്ച്, ക്രിസ്തുമസ്സ് പാപ്പക്ക് നല്‍കികൊണ്ട് ക്രിസ്തുമസ്സ്- ന്യു ഇയര്‍ ആഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു പ്രസിഡണ്ട് മനോജ് ജോണ്‍ സ്വാഗതവും, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പില്‍ നന്ദിയും ആശംസിച്ചു. ടെസ്സി ജെയിംസ്, പ്രിന്‍സണ്‍ പാലാട്ടി എന്നിവര്‍ അവതാരകരായി തിളങ്ങി.
സര്‍ഗ്ഗം സംഘടിപ്പിച്ച പുല്‍ക്കൂട് മത്സരത്തില്‍ അപ്പച്ചന്‍ - അനു കണ്ണഞ്ചിറ ഒന്നാം സ്ഥാനവും, റോമി ആന്‍ഡ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഭവനാലങ്കാരത്തില്‍ ജോണി-ആനി നെല്ലാംകുഴിയും, പ്രിന്‍സണ്‍-വിത്സി-പ്രാര്‍ത്ഥന പാലാട്ടി കുടുംബം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തഥവസരത്തില്‍ത്തന്നെ വിതരണം ചെയ്തു.
സര്‍ഗ്ഗം ഭാരവാഹികളായ മനോജ് ജോണ്‍, അനൂപ് എം പി, ജോര്‍ജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോര്‍ജ്ജ്, ആതിരാ മോഹന്‍, ഡാനിയേല്‍ മാത്യു, പ്രീതി മണി, പ്രിന്‍സണ്‍ പാലാട്ടി, ടിന്റു മെല്‍വിന്‍, അബ്രാഹം വര്‍ഗ്ഗീസ് എന്നിവര്‍ ആഘോഷത്തിന് നേതൃത്വം വഹിച്ചു.
അദ്വിക് ഹരിദാസ്, ഡേവിഡ് ജോര്‍ജ്ജ്, റേച്ചല്‍ ജോര്‍ജ്ജ്, മീരാ കേലോത്, ഷോണ്‍ അലക്‌സ്, ഇവാ, ആന്റണി, ആദ്യാ ആദര്‍ശ്, മെറീസ്സാ ജോസഫ്, സൈറാ ക്ലാക്കി എന്നിവരോടൊപ്പം 'ടീം നൃത്യ'യും നൃത്ത ചുവടുകളിലൂടെയും, ഭാവ-ലാസ-ചടുല ചലനങ്ങളിലൂടെയും സദസ്സിനെ കോരിത്തരിപ്പിച്ചു.
ആന്‍ മേരി ജോണ്‍സണ്‍, അജേഷ് വാസു, ടാനിയ അനൂപ്, അഞ്ജു ടോം, ഹെന്‍ഡ്രിന്‍ തുടങ്ങിയവരുടെ ഗാനങ്ങളിലൂടെ സംഗീതസാന്ദ്രമാക്കിയ വേദിയില്‍, കൊച്ചു കലാകാരി ഇവാ ടോം വയലിന്‍ വായിച്ച് സദസ്സിനെ അത്ഭുതപ്പെടുത്തി.
ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച തിരുപ്പിറവി - നവവത്സര ആഘോഷം ഏവരും ഏറെ ആസ്വദിക്കുകയും, ആവേശത്തോടെ പങ്കു ചേരുകയും ചെയ്ത 'ഡീ ജെ'ക്ക് ശേഷം, രാത്രി ഒമ്പതുമണിയോടെ സമാപിച്ചു.
Appachan Kannanchira