
















യുകെയിലെ പ്രമുഖ പ്രവാസി സംഘടനയായ യുകെകെസിഎയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് ഇലക്ഷന്‍ നടന്നത്. മാത്തുക്കുട്ടി ആനകുത്തിക്കലിന്റെ പാനലില്‍ മത്സരിച്ചവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നു പേര്‍ മത്സരിച്ച വാശിയേറിയ തെരഞ്ഞെടുപ്പില്‍ നോട്ടിങ്ഹാം യൂണിറ്റിലെ മാത്തുക്കുട്ടി ആനകുത്തിക്കല്‍ പ്രസിഡന്റായി തെരഞ്ഞഎടുത്തു. 115 ഓളം നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സീക്രട്ട് ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തി.
ജനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ് ലിവര്‍പൂള്‍ യൂണിറ്റ്, ട്രഷറര്‍ എബ്രഹാം ഫെലിക്‌സ് സ്‌ട്രോക്ക് ഓണ്‍ ടെന്റ് യൂണിറ്റ്, വൈസ് പ്രസിഡന്റ് ലിനുമോള്‍ ചാക്കോ ഹംബര്‍സൈഡ് യൂണിറ്റ്, ജോയിന്‍ സെക്രട്ടറി അനൂപ് അലക്‌സ് പ്രസ്റ്റണ്‍ യൂണിറ്റ്, ജോയിന്റ് ട്രഷറര്‍ മോന്‍സി തോമസ് , കവന്‍ട്രി യൂണിറ്റ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഭരണ സമിതിയിലുണ്ടായിരുന്ന സിബി കണ്ടത്തില്‍, സിറില്‍ പനങ്കാല എന്നിവര്‍ അഡൈ്വസേഴ്‌സായി തുടരും.