CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 51 Seconds Ago
Breaking Now

ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു

ഇന്നലെയാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

കാസര്‍ഗോഡ് ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചിന്നു പാപ്പു താമസിച്ചിരുന്ന കാസര്‍ഗോഡ് ചൗക്കിയിലെ വാടകവീട്ടില്‍ എത്തിയവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം ആദ്യം അറിയിച്ച സുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ലഹരി ഇടപാട് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

ഇന്നലെയാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. അതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ സജീവമായിരുന്നു ഈ 24 വയസുകാരി. യുവതിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ചിന്നു പാപ്പുവിന്റെ വീഡിയോകള്‍ക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.