CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 51 Seconds Ago
Breaking Now

ഓപ്പറേഷന്‍ സിന്ദൂര്‍' വേളയില്‍ തന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പാകിസ്ഥാനിലെ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു ; ട്രംപ്

ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച നടന്ന തന്റെ രണ്ടാമത്തെ ഭരണകാലത്തെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തിലാണ് ട്രംപ് ഈ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' വേളയില്‍ തന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പാകിസ്ഥാനിലെ 3.5 കോടി (35 മില്യണ്‍) ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.

'എന്റെ ഭരണത്തിന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു ആണവയുദ്ധം നടക്കുമായിരുന്നു. എന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്,' ട്രംപ് സഭയില്‍ പറഞ്ഞു. ഇസ്രായേല്‍-ഹമാസ്, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ തുടങ്ങി എട്ട് സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.