CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 41 Seconds Ago
Breaking Now

പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ട്രംപ്, അഞ്ച് മാസത്തേക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു

താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു

പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദല്‍ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകള്‍ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ജഡ്ജിമാര്‍ ഭരണഘടനയോട് അനുസരണയില്ലാത്തവരും, രാഷ്ട്രീയ കളിപ്പാവകളും, ദേശസ്നേഹമില്ലാത്തവരുമെന്നും ട്രംപ് വിമര്‍ശിച്ചു. 

ചില വിദേശ താല്പര്യങ്ങള്‍ അവരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. തീരുവകള്‍ ചുമത്താന്‍ തനിക്ക് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 18 ശതമാനമായി. കോടതി വിധിക്ക് പിന്നാലെയാണ് പ്രഖ്യാപനം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.