
















യു കെ: ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ''പടയൊരുക്കം - മാറ്റത്തിനായി കൈകോര്‍ക്കാം'' എന്ന തലക്കെട്ടില്‍ ഒരുക്കിയ അതിവിപുലമായ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഐ ഓ സി - കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സര്‍വ്വസജ്ജമായ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഐഒസി (യു കെ) നാഷണല്‍ പ്രസിഡന്റ് കമല്‍ ദാലിവാള്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാന്‍ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തില്‍ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങള്‍ക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികള്‍ തുടരുന്ന പിന്തുണയ്ക്കും അവര്‍ നന്ദി രേഖപ്പെടുത്തി. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു. പരിപാടിയുടെ കോര്‍ഡിനേറ്ററും ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിന്‍ സാം നന്ദി രേഖപ്പെടുത്തി.
വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോര്‍ജ് എബ്രഹാം (വൈസ് ചെയര്‍മാന്‍ - ഐഓസി യു എസ്), അനുരാ മത്തായി (ഐഓസി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ), സിരോഷ് ജോര്‍ജ് (വൈസ് - പ്രസിഡന്റ്, ഐഓസി യൂറോപ്പ് ), ജോയ് കൊച്ചാട്ട് (പ്രസിഡന്റ് , ഐഓസി സ്വിറ്റ്‌സര്‍ലന്‍ഡ് ), ലിങ്ക്വിന്‍സ്റ്റര്‍ മാത്യു (പ്രസിഡന്റ്, ഐഓസി അയര്‍ലണ്ട്), ടോമി തോണ്ടാംകുഴി (പ്രസിഡന്റ്, ഐഓസി സ്വിറ്റ്‌സര്‍ലന്‍ഡ് - കേരള ചാപ്റ്റര്‍), സണ്ണി ജോസഫ് (പ്രസിഡന്റ്, ഐഓസി ജര്‍മ്മനി - കേരള ചാപ്റ്റര്‍), ജിന്‍സ് തോമസ് (പ്രസിഡന്റ്, ഐഓസി പോളണ്ട്), ഗോകുല്‍ ആദിത്യന്‍ (ജനറല്‍ സെക്രട്ടറി ഐഓസി പോളണ്ട്) എന്നിവര്‍ പങ്കെടുത്തു.
ഐഓസി (യുകെ) - കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, സെക്രട്ടറി ബോബിന്‍ ഫിലിപ്പ്, മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റ് പ്രസിഡണ്ടുന്മാരായ മിഥുന്‍ കെ, റോയ് ജോസഫ്, പീറ്റര്‍ പൈനാടത്ത്, ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍, ബിബിന്‍ കാലായില്‍, ബിബിന്‍ രാജ്, ജോര്‍ജ് ജോണ്‍, ജിബ്‌സണ്‍ ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചന്‍, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിദാനങ്ങളോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിദ്ഡ്‌ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തിലുള്ള കര്‍മ്മസേന അംഗങ്ങള്‍ താഴെത്തട്ട് മുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികള്‍ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്റ്റര്‍ ക്യാമ്പയിന്‍, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദര്‍ശനം തുടങ്ങി യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഐ ഓ സി കര്‍മ്മസേന അംഗങ്ങള്‍ ഭാഗമാകും.
മിദ്ഡ്‌ലാന്‍ഡ്സ് ഏരിയ നേതൃത്വം നല്‍കുന്ന ക്യാമ്പയിന്‍ യുഡിഫ് പ്രവര്‍ത്തകരെ ഉണര്‍ത്തുകയും വാര്‍ റൂമും ക്രമബദ്ധമായ സോഷ്യല്‍ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.
റോമി കുര്യാക്കോസ്