CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes Ago
Breaking Now

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താന്‍ താന്‍ നിലവില്‍ തയാറല്ല, മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കില്‍ കീഴടങ്ങുക എന്ന ബുദ്ധിപരമായ തീരുമാനം എടുക്കണം ; ട്രംപ്

ഇറാന്‍ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകള്‍ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേല്‍ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താന്‍ താന്‍ നിലവില്‍ തയാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകള്‍ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേല്‍ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരാറിലെ നിബന്ധനകള്‍ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങള്‍ ഉന്നയിച്ചു. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ഖമേനിയുടെ മരണത്തെക്കുറിച്ച് പുറത്തുവരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച ഭരണാധികാരികളാകാന്‍ ശേഷിയുള്ള പലരും നിലവിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍ഫെ മറുപടി.

അതേസമയം, ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യയുടെ എണ്ണമേഖലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളില്‍ ഇളവ് വരുത്താനുള്ള തന്റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് എണ്ണ ആവശ്യമാണെന്നും നിലവിലെ പ്രതിസന്ധി അവസാനിച്ചാലുടന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.