CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 1 Seconds Ago
Breaking Now

ഇറാന്റെ മിസൈല്‍ ഇസ്രയേലിനെ പ്രതിസന്ധിയിലാകുന്നു ; ഒരു മിസൈല്‍ ആകാശത്ത് നൂറോളം ബോംബായി മാറുന്നു

ടെല്‍ അവീവിലേക്ക് അടക്കം ഇറാന്‍ തൊടുത്ത മിസൈലുകളില്‍ 50 ശതമാനവും ഇത്തരത്തിലുള്ളവയാണ്.

ഇറാന്റെ മിസൈല്‍ ആക്രമണം വന്‍ നാശം വിതയിക്കുന്നതായി ഇസ്രയേല്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട്. തൊടുക്കുമ്പോള്‍ ഒരു മിസൈലാണെങ്കിലും ആകാശത്ത് അവ നൂറോളം ബോംബായി മാറുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

ടെല്‍ അവീവിലേക്ക് അടക്കം ഇറാന്‍ തൊടുത്ത മിസൈലുകളില്‍ 50 ശതമാനവും ഇത്തരത്തിലുള്ളവയാണ്. പത്തു കിലോമീറ്ററോളം നാശമുണ്ടാക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.

അതേസമയം സാധാരണ മിസൈലില്‍ ഉള്ളതിനേക്കാള്‍ വീര്യം കുറഞ്ഞ സ്‌ഫോടന വസ്തുക്കളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മിസൈല്‍ പതിച്ചാല്‍ ഗുരുതര നാശ നഷ്ടമുണ്ടാക്കും. വെള്ളിയാഴ്ച മാത്രം രണ്ട് മിസൈലുകളാണ് ടെല്‍ അവീവില്‍ വീണത്ത്. ക്ലസ്റ്റര്‍ മ്യൂണിഷനുകളായിരുന്നു. ഇന്നലെ ഏഴിടങ്ങളിലാണ് ഇത്തരം പൊട്ടിത്തെറികളുണ്ടായതെന്ന് ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.