CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 52 Seconds Ago
Breaking Now

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവശനാക്കി, വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി ; 12 പേര്‍ പ്രതികള്‍

ഒരു വര്‍ഷം മുമ്പാണ് ഗുര്‍കിരത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോയത്.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദ്ദിച്ചും വണ്ടിയിടിപ്പിച്ചും കൊലപ്പെടുത്തി. മധ്യപ്രദേശ് ഉജ്ജയിന്‍ സ്വദേശിയായ ഗുര്‍കിരത് സിങ് മനോച്ചയാണ് കൊല്ലപ്പെട്ടത്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മൃതദേഹം വിട്ടുകിട്ടാനുള്ള കാത്തിരിപ്പിലാണ് കുടുംബം.

ബിസിനസ് മാനേജ്‌മെന്റ് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോയ ഗുര്‍കിരതിന് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ഉജ്ജയിനിലെ കുടുംബാംഗങ്ങള്‍. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു ഗുര്‍കിരത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഫോര്‍ട്ട് സെന്റ് ജോണില്‍ വച്ച് ഒരു സംഘം യുവാക്കള്‍ ഗുര്‍കിരതിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ദേഹത്തുകൂടി വാഹനം കയറ്റിയാണ് മരണം ഉറപ്പിച്ചത്.

ഗുര്‍കിരതിന്റെ സുഹൃത്താണ് അര്‍ധരാത്രി കുടുംബത്തെ വിളിച്ച് കാര്യം അറിയിച്ചത്. യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. തര്‍ക്കത്തിനിടെ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടതായി റിപ്പോര്‍ട്ടുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കണെന്നും മതപരമായ രീതിയില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പാണ് ഗുര്‍കിരത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോയത്. കാനഡയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ഗുര്‍കിരത് പാര്‍ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.