CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 46 Seconds Ago
Breaking Now

പാകിസ്താന് വേണ്ടി ചാരപ്പണി, നിര്‍ണായക വിവരങ്ങള്‍ കൈമാറി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

ഈ വര്‍ഷം ആദ്യം ജയ്സാല്‍മര്‍ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശി പിടിയില്‍. അസമിലെ ഇന്ത്യന്‍ എയര്‍ ഫോഴ്സ് സ്റ്റേഷന്‍ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് സുമിത് കുമാര്‍. ഈ വര്‍ഷം ആദ്യം ജയ്സാല്‍മര്‍ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ദിബ്രുഗഢിലെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാള്‍ക്ക് പാകിസ്താനി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാള്‍ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത് എന്നാണ് വിവരം.

കൂടുതല്‍ ചോദ്യം ചെയ്യലിനായി സുമിത് കുമാറിനെ ജയ്പ്പൂരിലെത്തിച്ചിട്ടുണ്ട്. 2023 മുതല്‍ ഇയാള്‍ പാകിസ്താനി ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും, വിവരം കൈമാറുമ്പോള്‍ ഇയാള്‍ക്ക് പണം ലഭിച്ചിരുന്നുവെന്നും ഇന്റലിജന്‍സ് കണ്ടെത്തി. അസമിലെയും ബിക്കാനീറിലെയും എയര്‍ ഫോഴ്സ് ഇന്‍സ്റ്റലേഷനുകളിറക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.

യുദ്ധവിമാനങ്ങള്‍, മിസൈല്‍ സിസ്റ്റങ്ങള്‍ ഉള്ള സ്ഥലങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവയടക്കം കൈമാറി. തന്റെ മൊബൈല്‍ നമ്പറില്‍ പാകിസ്താനി ചാരന്മാര്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാള്‍ എടുത്തുനല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.