CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 13 Seconds Ago
Breaking Now

പക്ഷാഘാതം വന്ന് കിടപ്പിലായ അമ്മയെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും എറിഞ്ഞു കൊന്ന 42-കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ അഞ്ച് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു സാവിത്രമ്മ.

പക്ഷാഘാതം വന്ന് കിടപ്പിലായ അമ്മയെ മകന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. ആര്‍.ആര്‍ നഗറിലെ ബി.ഇ.എം.എല്‍ ലേഔട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. 75 വയസ്സുള്ള സാവിത്രമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ വെങ്കിടേഷിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു സാവിത്രമ്മ. സെയില്‍സ് എക്‌സിക്യൂട്ടീവായ വെങ്കിടേഷും ഭാര്യയും അമ്മയും ഒന്നിച്ചായിരുന്നു താമസം. ബി.ഇ.എം.എല്‍ ലേഔട്ടിലെ നാലുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച ഉച്ചയോടെ വെങ്കിടേഷ് അമ്മയെ എടുത്ത് കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോവുകയും അവിടെനിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സാവിത്രമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അമ്മയുടെ ദീര്‍ഘകാലമായുള്ള അസുഖവും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടും കാണാന്‍ തനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് അവരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും വെങ്കിടേഷ് പോലീസിനോട് സമ്മതിച്ചു. അമ്മയുടെ ചികിത്സയും പരിചരണവും മകനെ മാനസികമായി തളര്‍ത്തിയിരുന്നതായാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്തു. വെങ്കിടേഷിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.