CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 28 Seconds Ago
Breaking Now

ദിവസവും പെണ്‍കുട്ടികളുമായി ഇയാള്‍ ഫ്‌ളാറ്റിലെത്തും, അര്‍ധ രാത്രിയിലാണ് പലരേയും കൊണ്ടുവരുന്നത് ; നൂറിലേറെ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ 19 കാരനെതിരെ അയല്‍ക്കാര്‍

അമരാവതിയിലെ പരത്വാഡയിലുള്ള ഒരു ഫ്‌ലാറ്റിലാണ് പ്രതി പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

നൂറിലേറെ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ 19 കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. പ്രതി അഹമ്മദ് തന്‍വീറിന്റെ പ്രവര്‍ത്തികളില്‍ നേരത്തെ തന്നെ സംശയം തോന്നിയിരുന്നെന്നും ഇത് വീട്ടുടമയെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അമരാവതിയിലെ പരത്വാഡയിലുള്ള ഒരു ഫ്‌ലാറ്റിലാണ് പ്രതി പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാന്‍ ഈ ഫ്‌ലാറ്റ് പ്രതി ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. അര്‍ദ്ധരാത്രികളിലാണ് പ്രതി പെണ്‍കുട്ടികളുമായി എത്തുന്നത്. പ്രതിദിനം ആളുകള്‍ ഇവിടെ വരുമായിരുന്നു. കൂടുതലായും രാത്രിയിലാണ്. ഞങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടാണ്. ഉറങ്ങാന്‍ പോലും കഴിയില്ലെന്ന് ഫ്‌ലാറ്റിലെ താമസക്കാരന്‍ പറഞ്ഞു.

നിരവധി തവണ പരാതിപ്പെട്ടിട്ടും വീട്ടുടമ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മാസം പലതവണ വീട്ടുടമയെ വിളിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രശ്‌നത്തെ കുറിച്ച് ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഫ്‌ലാറ്റ് വേറെ ആളുകള്‍ക്ക് വാടകയ്ക്ക് നല്‍കാമെന്ന് മാത്രമാണ് ഉടമ പറയുന്നത്. വീട്ടുടമയുടെ പങ്കും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അഹമ്മദ് തന്‍വീറിന്റെ വീട് തകര്‍ത്തിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലിന്റേതായിരുന്നു നടപടി. നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സം?ഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് അഹമ്മദ് തന്‍വീറിനെതിരെയുള്ള കേസ്.

 




കൂടുതല്‍വാര്‍ത്തകള്‍.