CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 52 Seconds Ago
Breaking Now

ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25 ശനിയാഴ്ച

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. 2026 ഏപ്രില്‍ 25 ശനിയാഴ്ച  വൈകുന്നേരം 5.30 PM മുതല്‍ ലണ്ടനിലെ ക്രോയ്ഡണ്‍ തോണ്ടണ്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം  ,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.