CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 33 Seconds Ago
Breaking Now

അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേല്‍, സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ; ട്രംപ്

ഇസ്രയേലിന് എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേല്‍ എന്ന് തെളിയിക്കപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേല്‍. ഇസ്രയേലിന്  എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ലെബനോണില്‍ ബോംബാക്രമണം നടത്തുന്നതില്‍ നിന്നും ഇന്നലെ ട്രംപ് ഇസ്രയേലിനെ വിലക്കിയതായി പ്രഖ്യാപിച്ചിരുന്നു. 

 അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.ലോകം നിഷ്ഠൂരരായവരാല്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് തയാറാക്കിയതായിരുന്നു പ്രസംഗമെന്നും ട്രംപിനെ ലക്ഷ്യം വച്ചല്ല അതെന്നും മാര്‍പാപ്പ സ്ഥിരീകരിച്ചിരുന്നു. 

അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നീളും. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഇറാന്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.