CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 18 Seconds Ago
Breaking Now

ചിറയിന്‍കീഴില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ആശുപത്രിക്ക് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കും

കുട്ടിയെ ചികിത്സിക്കുന്നതില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക.

 ചിറയിന്‍കീഴില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിക്കുന്നതില്‍ ആശുപത്രിക്ക് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കും. ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദ?ഗ്ധ സംഘമാണ് അന്വേഷിക്കുക. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

കുട്ടിയെ ചികിത്സിക്കുന്നതില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ഇന്ന് ഡിഎംഒ അടങ്ങിയ സംഘം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തും. ദിക്ഷലിനെ ചികില്‍സിച്ചവരില്‍ നിന്ന് മൊഴിയെടുക്കും. ദിക്ഷലിന്റെ വീട്ടിലെത്തിയും മൊഴിയെടുപ്പുണ്ടാകും.

കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലായിരുന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടിക്ക് ജീവന്‍ നഷ്ടമായതെന്നാണ് കുടുബാം?ഗങ്ങള്‍ പറയുന്നത്. ആന്റിവെന ചികിത്സ കുട്ടിക്ക് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടികാട്ടിയിരുന്നു. ദിക്ഷലിന്റെ മരണത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്കെതിരെ വ്യാപക ആരോപങ്ങളാണ് ഉയര്‍ന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.