CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 16 Seconds Ago
Breaking Now

സമീക്ഷ യുകെ രണ്ടാം നേതൃത്വ പരിശീലന ക്യാമ്പ് ആവേശകരമായി സമാപിച്ചു

കോവന്‍ട്രി:  യുകെയിലെ പ്രമുഖ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കോവന്‍ട്രിയിലെ സെയിന്റ് ഓസ്ബര്‍ഗ് കാത്തലിക് ഹാളില്‍ വച്ച് ഏപ്രില്‍ 25 നു ആവേശകരമായി നടന്നു. സംഘടനയുടെ 15 യൂണിറ്റുകളില്‍ നിന്നായി 70 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം  ശ്രീ  എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ബാലന്‍  രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശ്രീ  എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്‌കാരിക സംഘടനകള്‍ ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു . വലതുപക്ഷ വ്യതിയാനങ്ങളെ

പ്രതിരോധിക്കാനും, ആദര്‍ശശുദ്ധിയുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. വരുംകാലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് സംഘടനയെ കരുത്തുറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ ജേക്കബ് ജോര്‍ജ് 'കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. പ്രേംകുമാര്‍ 'പ്രോപഗണ്ട കാലത്ത് ആഗോള മലയാളികള്‍ എന്ന പ്രതീക്ഷ' എന്ന വിഷയത്തില്‍ സംസാരിച്ചു. നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളില്‍ സ്ത്രീകള്‍ക്ക് നല്‍കേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു. നാഷണല്‍ കമ്മറ്റിയില്‍ വന്ന ഒഴിവുകള്‍ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ വിനോദ് പണിക്കര്‍, മോന്‍സി

തൈക്കൂടന്‍, ശ്രീജിത്ത് ജി, ധനേഷ് അമ്പലവയല്‍, ജയന്‍ മലയില്‍, ഷാജു സി ബേബി, വിഷ്ണുദാസ്, യാസര്‍ സിദ്ദീഖ്, ജോര്‍ജ് ജോസഫ്, പ്രിന്‍സ് എം ജോര്‍ജ്  എന്നിവരെ നാഷ്ണല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി.

നിലവിലെ ഭാരവാഹികള്‍

രാജി ഷാജി ( നാഷണല്‍ പ്രസിഡന്റ് ) , ജിജു സൈമണ്‍ ( നാഷണല്‍ സെക്രട്ടറി ),

ശ്രീകാന്ത് കൃഷ്ണന്‍  ( ട്രഷറര്‍ ) പ്രവീണ്‍ രാമചന്ദ്രന്‍ ( വൈസ് പ്രസിഡന്റ് ),

ഉണ്ണികൃഷ്ണന്‍ ബാലന്‍ ( ജോയിന്റ് സെക്രട്ടറി ) ,

സെക്രട്ടേറിയറ്റ് അംഗങ്ങള്‍ :

ശ്രീജിത്ത് ജി , വിനോദ് പണിക്കര്‍, അരവിന്ദ് സതീഷ് , ബാലചന്ദ്രന്‍ ചോയിമഠം

നാഷണ കമ്മറ്റി അംഗങ്ങള്‍ : അബിന്‍ സാബു , ദീപ്തി ലൈജു , ബിനു കോശി , ഫിത്തില്‍

മുത്തുകോയ, മോന്‍സി തൈക്കൂടന്‍, ധനേഷ് അമ്പലവയല്‍, ജയന്‍ മലയില്‍, ഷാജു സി ബേബി,

വിഷ്ണുദാസ്, യാസര്‍ സിദ്ദീഖ്, ജോര്‍ജ് ജോസഫ്, പ്രിന്‍സ് എം ജോര്‍ജ്

 

2024 ല്‍ തിരഞ്ഞെടുത്ത ഭരണസമിതിയുടെ കാലാവധി സമാപിക്കുന്ന 2026 നവംബര്‍ 30 നുള്ളില്‍ നാട്ടില്‍ നിന്നും പ്രതിനിധികളെ പങ്കെടുപിച്ചുകൊണ്ടു ദേശീയ സമ്മേളനം നടത്താനും അതുവരെ ഈ നേതൃത്വം തുടരാനും തീരുമാനിച്ചു . മെയ്യ് മാസം 2 നു സമീക്ഷ യുകെ UK  യുടെ പേരില്‍  നടക്കുന്ന സമ്മേളനം സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍  പുറത്താക്കപ്പെട്ട ചിലര്‍ ചേര്‍ന്നു നടത്തുന്നതാണ് , ഈ സമ്മേളനത്തിന് സമീക്ഷ uk യുമായി  ഒരു ബന്ധവും ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . സമീക്ഷ പ്രവര്‍ത്തകരും പൊതു ജനങ്ങളും ഈ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു .

 

വരും മാസങ്ങളില്‍ യൂണിറ്റ് തലത്തില്‍ വിവിധ പരിപാടികളും ദേശീയ തലത്തില്‍ വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കാന്‍ ക്യാമ്പില്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പ്രവീണ്‍ രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തികൊണ്ട് പരിപാടികള്‍ സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.