CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 38 Seconds Ago
Breaking Now

തമിഴ്‌നാട് ഇനി വിജയ് ഭരിക്കും

കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

തമിഴ്‌നാടിന്റെ ഭരണം വിജയ്യിലേക്ക് എത്തിയിരിക്കുന്നു. പാര്‍ട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വമ്പന്‍ വിജയം നേടിയ വിജയ് ഇന്ന് രാവിലെ പത്തുമണിക്ക് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അയ്യായിത്തോളം പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നിയമസഭയില്‍ വിജയ് വിശ്വാസവോട്ട് തേടേണ്ടി വരുമെന്ന് ലോക്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് അടക്കം ചടങ്ങില്‍ ക്ഷണമുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ അറുപത് വര്‍ഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായത്. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 108 സീറ്റുകളാണ് വിജയ്യുടെ ടിവികെ സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്.കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ പിന്തുണയ്ക്കാനെത്തിയതോടെയാണ് വിജയ് അധികാരത്തിലേക്കെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.