CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 38 Seconds Ago
Breaking Now

'ഭരണ മാറ്റത്തിനായി വോട്ട് ചെയ്തവരെ കോണ്‍ഗ്രസ് പരിഹസിക്കുന്നു', മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്.

102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോണ്‍ഗ്രസില്‍ തുടരുന്ന മുഖ്യമന്ത്രി തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോണ്‍ഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ശേഷിയുള്ള നേതൃത്വമില്ലെന്നും സമസ്ത മുഖപത്രം സുപ്രഭാതം കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്. ഭരണ മാറ്റത്തിന് വോട്ട് ചെയ്തവരെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. നേതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നേതൃത്വമാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്‌നമെന്ന് സുപ്രഭാതം ചോദിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.