
















നവകേരള ബസ് യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സമരക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പുനരന്വേഷണം വേണമെന്ന് എഡി തോമസ്. നിയമപരമായി ശക്തമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താല്‍ ഉടന്‍ പരാതി നല്‍കുമെന്നും നിയുക്ത എംഎല്‍എ പറഞ്ഞു. നിലവിലെ അന്വേഷണം എങ്ങും എത്തിയില്ല. ലോകം മുഴുവന്‍ കണ്ട സംഭവത്തില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. വ്യക്തിപരമായി പകപോക്കല്‍ അല്ല. നിയമപരമായ നടപടിയാണ് വേണ്ടത്.
നിയമപരമായി മുന്നോട്ട് പോകുമെന്നും കേസെടുക്കാന്‍ പോലും അന്ന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ കോടതി ഇടപെട്ടപ്പോളാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കും. പ്രതിഷേധങ്ങള്‍ തെരുവിലേക്കും സോഷ്യല്‍ മീഡിയയിലേക്കും നീളുന്നത് സ്വാഭാവികമാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണെന്നും അദ്ദേഹം പറഞ്ഞു.