CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 26 Seconds Ago
Breaking Now

ഇറാന്‍ സൈനിക വിമാനങ്ങള്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ പാര്‍ക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്; പാകിസ്താന് തിരിച്ചടിയാകുമോ അമേരിക്കയുടെ പ്രതികരണം

റാവല്‍പിണ്ടിയില്‍ സ്ഥിതിചെയ്യുന്ന നൂര്‍ഖാന്‍ വ്യോമതാവളം പാകിസ്ഥാന്റെ തന്ത്രപ്രധാന വ്യോമതാവളങ്ങളില്‍ ഒന്നാണ്.

ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്റെ വ്യോമതാവളത്തില്‍ അഭയം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ആണ് പാകിസ്ഥാന്റെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇറാന്റെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനായി യുഎസിനും ഇറാനുമിടയില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച വിവരം ലഭിച്ച അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ചു സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കം ഇറാന്‍ അനേകം വിമാനങ്ങള്‍ പാകിസ്താനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിലേക്ക് മാറ്റിയതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുഎസ് അധികൃതര്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. റാവല്‍പിണ്ടിയില്‍ സ്ഥിതിചെയ്യുന്ന നൂര്‍ഖാന്‍ വ്യോമതാവളം പാകിസ്ഥാന്റെ തന്ത്രപ്രധാന വ്യോമതാവളങ്ങളില്‍ ഒന്നാണ്.

അതേസമയം നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇറാന്റെ വിമാനങ്ങള്‍ക്ക് അഭയം നല്‍കിയെന്ന ആരോപണം പാക് അധികൃതര്‍ നിഷേധിച്ചു. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ പൊതുശ്രദ്ധയില്‍ പെടാതെ വിമാനങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ലെന്നാണ് പാക് അധികാരികളുടെ വിശദീകരണം. റിപ്പോര്‍ട്ടുകളില്‍ വാസ്തവമുണ്ടെങ്കില്‍ തങ്ങള്‍ക്ക് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്ന് യുഎസ് സെനറ്ററായ ലിന്‍ഡ്‌സി ഗ്രഹാം പ്രതികരിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.