CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 41 Seconds Ago
Breaking Now

ഇറാന്റെ സൈനിക വിമാനത്തിന് അഭയം നല്‍കി പാക്കിസ്ഥാന്‍ ; സാറ്റ്‌ലൈറ്റ് ചിത്രം പുറത്ത്

പുറത്തുവന്ന ചിത്രങ്ങളില്‍ പാക്കിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ട ഇറാന്റെ സി -130 വിമാനം കാണും.

യുഎസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അവരുടെ വ്യോമ താവളങ്ങളില്‍ അനുമതി നല്‍കിയെന്ന വാര്‍ത്തയില്‍ കൂടുതല്‍ സ്ഥിരീകരണം. ഇതിനെ സാധൂകരിക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ പാക്കിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ട ഇറാന്റെ സി -130 വിമാനം കാണും. ഇസ്ലാമാബാദില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ മാത്രമാണ് ഈ വ്യോമതാവളത്തിലേക്കുള്ളത്. യുഎസ് ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്.

യുഎസ് ഇറാന്‍ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെ കുറിച്ച് യുഎസ് പുനര്‍ ചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ തള്ളിയിരുന്നു. നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താവളത്തില്‍ യുദ്ധ വിമാനങ്ങള്‍ ഒളിപ്പിക്കുക അസാധ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.വാര്‍ത്തയ്ക്ക് പിന്നാലെ യുഎസ് പാക് ബന്ധത്തിലും വിള്ളലുണ്ടായിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.