CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 48 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊൻപതാമത് ധനസഹായം കോട്ടയം ജില്ലയിലെ കല്ലറ സ്വദേശി ആലുങ്കൽ ജെയിംസ്‌ ജോണിന് കൈമാറി.

വോക്കിംഗ് കാരുണ്യയ്ക്കുവേണ്ടി തൃശൂർ സൈന്റ്റ്‌ ജോസഫ്‌ പ്രീസ്റ്റ് ഹോമിന്റെ മദർ സുപ്പീരിയർ എൽസമ്മ വലിയവീട്ടിൽ ജെയിംസിന്റെ ഭവനത്തിലെത്തി ജെയിംസിനു തുക കൈമാറി. തദവസരത്തിൽ വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി മെമ്പർ എബ്രഹാം ചാക്കോ സന്നിഹിതനായിരുന്നു. 40,000 രൂപയാണ് വോകിംഗ് കാരുണ്യ ജെയിംസിനു കൈമാറിയത്. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ജെയിംസ്‌ വിറക് വെട്ടിക്കൊണ്ടിരുന്നപ്പോൾ നട്ടെല്ലിനേറ്റ ക്ഷതം മുലം വളരെ നാളായി കിടപ്പിലാണ്. പരസഹായം കുടാതെ ദൈനം ദിന കർമ്മങ്ങൾ പോലും ചെയ്യുവാൻ കഴിയാത്ത ജെയിംസിനു നാലു മക്കളാണ് ഉള്ളത്. ജെയിംസിന്റെ ഭാര്യ 10 വർഷങ്ങൾക്കു മുൻപ് മരിച്ചു പോയിരുന്നു. ജെയിംസിന്റെ നാല് മക്കളും പഠിച്ചു കൊണ്ടിരിക്കുന്നു. മക്കളുടെ വിദ്യാഭാസത്തിനുള്ള ഭാരിച്ച ചിലവിനുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കിടപ്പിലായ ജെയിംസ്‌. ജെയിംസിനെ കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ തങ്ങളുടെ പത്തൊൻപതാമത് ധനസഹായം ജെയിംസിനു നല്കുവാൻ തീരുമാനിക്കുകയായിരുന്നു. വോക്കിംഗ് കാരുണ്യ യോടൊപ്പം ഈ സംരംഭത്തെ സഹായിച്ച നല്ലവരായ എല്ലാ യു.കെ. മലയാളികള്ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യയുടെ ഇരുപതാമത്‌ ധനസഹായം നല്കുന്നത് കോഴിക്കോട് ജില്ലയ്ക്കാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.