CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 51 Seconds Ago
Breaking Now

12 വര്‍ഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു ; ശിശുരോഗ വിദഗ്ധന്‍ അറസ്റ്റില്‍

46 വയസ്സുള്ള പ്രതി 12 വര്‍ഷത്തിലേറെയായി കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്.

ജര്‍മ്മനിയില്‍ 130-ലധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഒരു ശിശുരോഗ വിദഗ്ധനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബര്‍ലിനിനടുത്തുള്ള ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിലെ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

46 വയസ്സുള്ള പ്രതി 12 വര്‍ഷത്തിലേറെയായി കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. റാഥെനോവും നൗവെനും പ്രദേശങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെ കുറ്റകൃത്യങ്ങള്‍ നടന്നിരിക്കാമെന്നാണ് സംശയം.

റാഥെനോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഒരു കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയുമായി അമ്മ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി കുട്ടികള്‍ ഇരയായതായി കണ്ടെത്തുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.