CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 37 Seconds Ago
Breaking Now

ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ സഹകരണത്തിന് ആഹ്വാനം ചെയ്ത് ഷി ജിന്‍പിങ്

ഒന്‍പത് വര്‍ഷത്തിന് ശേഷം ചൈനീസ് സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്ത, ഷി ജിന്‍പിങ്, കൂടിക്കാഴ്ചയില്‍ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏറ്റുമുട്ടലല്ല, പകരം സഹകരണമാണ് വേണ്ടതെന്ന് ബെയ്ജിങ്ങില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പറഞ്ഞു. ലോകമെമ്പാടും ഒരു നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത പരിവര്‍ത്തനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഷി ജിന്‍പിങ്, ലോകത്തെ രണ്ട് വന്‍ ശക്തികളായ ചൈനയും യുഎസും എതിരാളികളാകുയല്ല, പങ്കാളികളാകുകയാണ് വേണ്ടതെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.

ഒന്‍പത് വര്‍ഷത്തിന് ശേഷം ചൈനീസ് സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്ത, ഷി ജിന്‍പിങ്, കൂടിക്കാഴ്ചയില്‍ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. യുഎസ് - ചൈന കൂടിക്കാഴ്ചയെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്ന് ഷി ജിന്‍പിങ് പറഞ്ഞു. നിലവില്‍, ലോകമെമ്പാടും ഒരു നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത പരിവര്‍ത്തനം നടക്കുകയാണ്. അന്താരാഷ്ട്ര സ്ഥിതി അസ്ഥിരവും പ്രക്ഷുബ്ധവുമാണ്. ലോകം ഒരു പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

ചൈനയ്ക്കും യുഎസിനുമിടയില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയുമോ എന്നും ഷി ജിന്‍പങ് ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.