CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 27 Seconds Ago
Breaking Now

'പാണക്കാട് തലയില്‍ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോള്‍ കുറ്റം പറയുന്നത്, ഞങ്ങള്‍ പരസ്യമായി തന്നെയാണ് പോകുന്നത്'

മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ ആരെയാണ് പിന്തുണച്ചതെന്നുള്ള കാര്യവും കെ മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. വി ഡി സതീശനെയാണ് താന്‍ പിന്തുണച്ചതെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

വി ഡി സതീശനായി മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിയുക്ത എംഎല്‍എ കെ മുരളീധരന്‍. പാണക്കാട് തലയില്‍ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് തങ്ങളെ കുറ്റം പറയുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. തങ്ങള്‍ പരസ്യമായാണ് പാണക്കാട് പോകുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. വി ഡി സതീശനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍ശനവുമായി ബിജെപിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനും അടക്കം രംഗത്തെത്തിയിരുന്നു.

രമേശ് ചെന്നിത്തലയെ പോലുള്ള ആള്‍ ക്യാബിനറ്റില്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ ആരെയാണ് പിന്തുണച്ചതെന്നുള്ള കാര്യവും കെ മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. വി ഡി സതീശനെയാണ് താന്‍ പിന്തുണച്ചതെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. നേരത്തെ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ താന്‍ ആരെയാണ് പിന്തുണച്ചതെന്ന് പിന്നീട് പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.