CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 36 Seconds Ago
Breaking Now

'രണ്ടായിരം രൂപ വാടക നല്‍കാനില്ല'; ഭാര്യയെയും മകളെയും വീട്ടുടമസ്ഥന് ബലാത്സംഗം ചെയ്യാന്‍ വിട്ടുനല്‍കിയ ആള്‍ അറസ്റ്റില്‍

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം നാലുമാസമായി ഇവര്‍ക്ക് വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല

വീട്ടുവാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാന്‍ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനല്‍കിയ ആള്‍ അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. പൊലീസ് പറയുന്നത് പ്രകാരം, ആറുമാസം മുന്‍പാണ് സുരേന്ദ്രനഗര്‍ സ്വദേശിയായ പ്രതിയും ഭാര്യയും 13 വയസുകാരിയായ മകളും ഉപജീവനമാര്‍ഗം തേടി മോര്‍ബിയിലേക്ക് എത്തിയത്. രണ്ടായിരം രൂപ മാസവാടകയ്ക്ക് താമസസ്ഥലം കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം നാലുമാസമായി ഇവര്‍ക്ക് വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കുടിശ്ശികയുളള വാടക തുകയ്ക്ക് പകരം ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുന്നതായി വീട്ടുടമയുമായി പ്രതി കരാറുണ്ടാക്കുകയായിരുന്നു.

സംഭവം അറിഞ്ഞ യുവതിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയും വീട്ടുടമയും അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച വീട്ടുടമയുടെ ബന്ധുവിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.