CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 7 Seconds Ago
Breaking Now

'ദാരിദ്ര്യത്തില്‍ നിന്നും പണക്കാരനായി' എന്ന തരത്തിലുള്ള കഥകള്‍ ഈ കാലഘട്ടത്തിലെ വലിയ തട്ടിപ്പ് ; വിശപ്പിന്റെ വില അറിയാമെന്ന വിജയുടെ അവകാശവാദം കള്ളം ; വിമര്‍ശനവുമായി താരത്തിന്റെ സഹപാഠി

വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രശസ്തനായ ഒരു ചലച്ചിത്ര നിര്‍മാതാവായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടന്‍ വിജയ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും വിജയുടെ സഹപാഠിയുമായ മനു ജോസഫ്. താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും വിശപ്പിന്റെ വില അറിയാമെന്നുമുള്ള വിജയുടെ അവകാശവാദം വെറും കള്ളമാണെന്ന് മനു ജോസഫ് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ ആരോപിച്ചു. ചെന്നൈയിലെ ലയോള സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ താനും വിജയും സഹപാഠികളായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മനു ജോസഫ് വിജയുടെ അവകാശവാദത്തെ തള്ളിയത്.

വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രശസ്തനായ ഒരു ചലച്ചിത്ര നിര്‍മാതാവായിരുന്നു. മകന് സിനിമയില്‍ മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലുള്ള മറ്റേതൊരു വ്യക്തിയെയും പോലെ അദ്ദേഹത്തിന്റെ പിതാവിനും ചിലപ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടാകാം, എന്നാല്‍ അതിനെ തമിഴ്നാട്ടിലെ യഥാര്‍ത്ഥ ദാരിദ്ര്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല- മനു ജോസഫ് ചൂണ്ടിക്കാട്ടി.

സമ്പന്നരായ പല കുട്ടികളും കയ്യില്‍ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ടെന്നും, 'ദാരിദ്ര്യത്തില്‍ നിന്നും പണക്കാരനായി' എന്ന തരത്തിലുള്ള കഥകള്‍ ഈ കാലഘട്ടത്തിലെ വലിയ തട്ടിപ്പാണെന്നും മനു ജോസഫ് പരിഹസിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.