CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 11 Seconds Ago
Breaking Now

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്തിന്? ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തിന് കനത്ത പ്രതിഷേധം

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ തിവാരി ചോദ്യം ചെയ്യുകയും അവര്‍ വീട്ടില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. പൊതുജനങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ തിവാരി ചോദ്യം ചെയ്യുകയും അവര്‍ വീട്ടില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.  വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്? നമ്മുടെ വീട്ടിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും നമ്മുടെ സമൃദ്ധിയുടെ അടിത്തറയും. അവര്‍ എന്തിന് റോഡിലിറങ്ങി പ്രതിഷേധിക്കണം. നാരി ശക്തി മോര്‍ച്ചയ്ക്ക് വേണ്ടി മോദി ജി ഉണ്ടല്ലോ'- എന്നാണ് മിഥിലേഷ് പറഞ്ഞത്.

അവകാശങ്ങള്‍ക്കായാണ് റോഡിലിറങ്ങുന്നുവെന്ന് ഒരു മാദ്ധ്യമപ്രവര്‍ത്തക മറുപടി പറഞ്ഞു. 'നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് തന്നെ കിട്ടു'മെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി. ഈ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശങ്ങളും സംബന്ധിച്ച് ഇടിഞ്ഞ ചിന്താ?ഗതിയോടെ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതായി നിരവധി പേര്‍ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.