CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 17 Seconds Ago
Breaking Now

കാമുകനോട് സംസാരിച്ചു, അര്‍ധബോധാവസ്ഥയില്‍ മകളെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് പാടത്തെത്തിച്ചു ക്രൂരമായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പിതാവ്

അഞ്ചടി ആഴമുള്ള കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ച ശേഷം മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാമുകനോട് സംസാരിച്ചതിന്റെ പേരില്‍ 19 കാരിയായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. അലിഗഢിലാണ് സംഭവം. അര്‍ധ ബോധാവസ്ഥയിലായ മകളെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് പാടത്തെത്തിച്ചാണ് കൊലപാതകം. അഞ്ചടി ആഴമുള്ള കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ച ശേഷം മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖൈര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. മകള്‍ ശിവാനിയെ കൊലപ്പെടുത്തിയത് പിതാവ് പുരന്‍സിങ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷമായി അയല്‍വാസിയായ യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നുവെന്നും കുടുംബത്തെ അനുസരിക്കാതെ ബന്ധം തുടര്‍ന്നതിനാല്‍ കൊലപ്പെടുത്തിയെന്നും പുരന്‍ സിങ് സമ്മതിച്ചതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.

മകളെ കാണാനില്ലെന്ന് പറഞ്ഞഭിനയിച്ച പുരന്‍സിങ്ങിന്റെ നീക്കത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെ മകളെ കുഴിച്ചിട്ട സ്ഥലം ഉള്‍പ്പെടെ കാണിച്ചു നല്‍കി. ചൊവ്വാഴ്ച രാത്രി പാടത്തെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സാന്നിധ്യത്തില്‍ ശിവാനിയുടെ മൃതദേഹം പുറത്തെടുത്തു. പിന്നാലെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഭര്‍ത്താവിനെതിരെ ശിവാനിയുടെ അമ്മയും പരാതി നല്‍കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.