CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 4 Seconds Ago
Breaking Now

യുപിഎയ്ക്ക് വന്‍ ആശങ്കയാകുന്നു പ്രദീപ് ഗുപ്തയുടെ പ്രവചനം ; വിജയുടെ ഫലം പ്രവചിച്ച ആക്‌സിസ് സര്‍വ്വേ ബിജെപി ഭരണം എത്രകാലമെന്ന പ്രവചനവുമായി രംഗത്ത്

പ്രതിപക്ഷം ഇപ്പോഴും ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയ്ക്ക് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ച ശേഷം പുതിയ പ്രവചനവുമായി പ്രദീപ് ഗുപ്ത. 

രാജ്യത്ത് ബിജെപിയുടെ ആധിപത്യം ഇനിയും ഏകദേശം 20 വര്‍ഷം തുടരുമെന്നാണ് പ്രദീപ് ഗുപ്തയുടെ അഭിപ്രായം. ഭരണപ്രകടനം മോശമാകാത്തിടത്തോളം ബിജെപിയും എന്‍ഡിഎയും വിജയിച്ചുകൊണ്ടേയിരിക്കുമെന്നും, പ്രതിപക്ഷം ഇപ്പോഴും ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസ് ദീര്‍ഘകാലം ആധിപത്യം പുലര്‍ത്തിയ കാലഘട്ടത്തോട് അദ്ദേഹം ഉപമിച്ചു.

2026 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോളുകളും ഡിഎംകെയ്ക്ക് മുന്‍തൂക്കം പ്രവചിച്ചപ്പോള്‍, ആക്‌സിസ് മൈ ഇന്ത്യ മാത്രം ടിവികെയ്ക്ക് 98-120 സീറ്റുകള്‍ ലഭിക്കാമെന്ന് പറഞ്ഞിരുന്നു. അവസാന ഫലത്തില്‍ ടിവികെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ആ പ്രവചനം വലിയ ശ്രദ്ധ നേടി.

'ഇത് ഡാറ്റാ സയന്‍സിന്റെ വിജയമാണ്'' എന്നായിരുന്നു പ്രദീപ് ഗുപ്ത പിന്നീട് പറഞ്ഞത്. പല രാഷ്ട്രീയ നിരീക്ഷകരും അവരുടെ സര്‍വേയെ പരിഹസിച്ചിരുന്നുവെന്നും, എന്നാല്‍ ഫലം വന്നപ്പോള്‍ പ്രവചനം ശരിവെക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇത്തരം പ്രവചനങ്ങള്‍ രാഷ്ട്രീയ വിശകലനത്തിന്റെ ഭാഗമാണെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വോട്ടര്‍മാരുടെ മനോഭാവം കാലാനുസൃതമായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.