CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 27 Minutes 33 Seconds Ago
Breaking Now

ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം വിതരണം ചെയ്യാന്‍ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

മേയ് 23 മുതല്‍ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദര്‍ശനം.

ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം വിതരണം ചെയ്യാന്‍ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി മിയാമിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അമേരിക്കയുടെ വലിയൊരു സഖ്യകക്ഷിയും പങ്കാളിയുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. മേയ് 23 മുതല്‍ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ആഗ്ര, ജയ്പൂര്‍ എന്നീ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

ഇറാന്‍-യു.എസ്. തര്‍ക്കത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണത്തില്‍ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പ്രസ്താവന. 'ഇന്ത്യ വാങ്ങാന്‍ തയ്യാറുള്ളത്ര ഇന്ധനം അവര്‍ക്ക് വില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവില്‍ യു.എസിന്റെ ഇന്ധന ഉത്പാദനവും കയറ്റുമതിയും ചരിത്രപരമായ നിരക്കിലാണ്,' അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഊര്‍ജ്ജബന്ധം വിപുലീകരിക്കുന്നതിനൊപ്പം വെനസ്വേലന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ സാധ്യതകളും യുഎസ് പരിശോധിക്കുന്നുണ്ട്.

മേയ് 26-ന് നടക്കുന്ന ക്വാഡ് കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും മാര്‍ക്കോ റൂബിയോ പങ്കെടുക്കും. റൂബിയോയ്ക്ക് പുറമെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.