CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 11 Seconds Ago
Breaking Now

ഓപ്പറേഷന്‍ തിയറ്ററില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു ; അറസ്റ്റിലായ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കും

ബക്ഷി കാ തലാബ് മേഖലയിലെ തേജസ് ഹോസ്പിറ്റല്‍ ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണം ഉയര്‍ന്നു. ബക്ഷി കാ തലാബ് മേഖലയിലെ തേജസ് ഹോസ്പിറ്റല്‍ ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ് 18-നാണ് യുവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. യുവതിയുടെ പിതാവിനെയും വനിതാ ജീവനക്കാരെയും പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട ശേഷം ഡോക്ടര്‍ മയക്കുമരുന്ന് കലര്‍ന്ന ഇഞ്ചക്ഷന്‍ നല്‍കിയതായും തുടര്‍ന്ന് പീഡനം നടത്തിയതായുമാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആശുപത്രി ഉടമയും ഡോക്ടറുമായ വിജയ് കുമാര്‍ ഗിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എസ്സി/എസ്ടി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്യാനും ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പതക് അറിയിച്ചു. ഡോക്ടറുടെ മെഡിക്കല്‍ ബിരുദവും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.