
















ഷ്രൂസ്ബറി: സമീക്ഷ യുകെയുടെ (Sameeksha UK) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമത് ദേശീയ വടംവലി മത്സരം (SAMEEKSHA 4th ALL UK TUG OF WAR) ഷ്രൂസ്ബറിയിലെ ലണ്ടന്‍ റോഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ (London Road Sports Center, Shrewsbury) വെച്ച് ആവേശകരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വടംവലി ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ 'സ്റ്റോക്ക് ലയണ്‍സ് വാരിയേഴ്‌സ്' (Stoke Lions Warriors) ഒന്നാം സ്ഥാനം

2001 പൗണ്ടും എവര്‍റോളിംഗ് ട്രോഫിയും സ്വന്തമാക്കി.
യുകെയിലെ പ്രമുഖ ഇടതുപക്ഷ കല കായിക സംസ്‌കാരിക സംഘടനയും മലയാളി കൂട്ടായ്മയായ സമീക്ഷ യുകെ സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീ. ബൈജു നാരായണന്റെ അധ്യക്ഷതയില്‍ ദേശീയ സെക്രട്ടറി ശ്രീ.അഡ്വക്കേറ്റ് ദിലീപ് കുമാര്‍ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ ലണ്ടന്‍ ഏരിയ സെക്രട്ടറി ശ്രീ. വിപിന്‍ രാജ്, വെയില്‍സ് ഏരിയ സെക്രട്ടറി ശ്രീ.അഖില്‍ ശശി എന്നിവര്‍ ആശംസകള്‍ നല്‍കി സംസാരിച്ചു.

ഷ്രൂസ്ബറി എം.പി ജൂലിയ ബക്ലി പ്രസ്തുത മത്സരം ഉദ്ഘാടനം (Julia Buckley MP) നിര്‍വ്വഹിച്ചു. യുകെയിലെ മലയാളി സമൂഹം കായിക രംഗത്തും സാംസ്‌കാരിക രംഗത്തും നടത്തുന്ന ഇത്തരം മികച്ച കൂട്ടായ്മകളെയും പ്രവര്‍ത്തനങ്ങളെയും അവര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു.

വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫൈനലില്‍ വിജയികളായ സ്റ്റോക്ക് ലയണ്‍സ് വാരിയേഴ്‌സിന് 2001 പൗണ്ടും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി .

രണ്ടാം സ്ഥാനം നേടിയ 'ടണ്‍ബ്രിഡ്ജ് ടസ്‌കേഴ്‌സ് കിങ്‌സ്' (Tonbridge Tuskers Kings) 1001 പൗണ്ടിനും ട്രോഫിക്കും അര്‍ഹരായി. മൂന്നാം സ്ഥാനം 'സ്റ്റോക്ക് ലയണ്‍സ് ചാമ്പ്യന്‍സ്' (Stoke Lions Champions - £501+Trophy ) സ്വന്തമാക്കിയപ്പോള്‍, നാലാം സ്ഥാനം 'അച്ചായന്‍സ് ഹെരീ ഫോര്‍ഡ്' (Achayans Hereford £251+Trophy ) കരസ്ഥമാക്കി.

മറ്റു സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ താഴെ പറയുന്നവരാണ്:
അഞ്ചാം സ്ഥാനം: കൊമ്പന്‍സ് കാന്റര്‍ബറി (Kombans Canterbury - £151+Trophy )
ആറാം സ്ഥാനം: ലണ്ടന്‍ മച്ചാന്‍സ് (London Machans - £101+Trophy )
ഏഴാം സ്ഥാനം: വോര്‍സെസ്റ്റര്‍ തെമ്മാടീസ് (Worcester Themmadies - £101+Trophy )
എട്ടാം സ്ഥാനം: മല്ലന്‍സ് നോട്ടിംഗ്ഹാം (Mallans Nottingham - £101+Trophy )
പ്രത്യേക പുരസ്‌കാരങ്ങള്‍:
ഫെയര്‍ പ്ലേ അവാര്‍ഡ് (Fair Play Award): റോവേഴ്‌സ് എക്‌സറ്റര്‍ (Rovers Exeter - £101+Trophy & Trophy)
ബെസ്റ്റ് പുള്ളര്‍ അവാര്‍ഡ് (Best Puller Award): ജിതിന്‍ (കൊമ്പന്‍സ് കാന്റര്‍ബറി £101 & Trophy)

വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാര്‍, മുന്‍ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി,ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റര്‍ കോട്ട്‌പോള്‍, ആന്റണി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ബൈജു പി.കെ., സ്വരൂപ് കൃഷ്ണന്‍, ദേശീയ ട്രഷറര്‍ അജീഷ് ഗണപതിയാടന്‍, സമീക്ഷ യു.കെ., ദേശീയ സെക്രട്ടറിയേറ്റ് അംഗം മിഥുന്‍ സണ്ണി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അഖില്‍ ശശി, വിപിന്‍ രാജ്, രാജ്, മണികണ്ഠന്‍ കുമാരന്‍, രമേഷ് രത്‌നാകരന്‍, എവലിന്‍ ചീരന്‍, അനീഷ് ആന്റണി, ജോബി ജോസ്, ഷ്രോപ്ഷയര്‍ യൂണിറ്റ് സെക്രട്ടറി സിറാജ് മൊയ്തീന്‍, വെയില്‍സ് ഏരിയ ജോയിന്റ് സെക്രട്ടറി റോയ് ഇഗ്‌നേഷ്യസ്, വെയില്‍സ് ഏരിയ കമ്മിറ്റി അംഗം ജോസഫ്എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

വലിയ ജനപങ്കാളിത്തത്തോടെയും കൃത്യമായ അച്ചടക്കത്തോടെയും കൂടിയാണ് ഈ വര്‍ഷത്തെ വടംവലി മത്സരം ആരംഭിച്ച് സമാപിച്ചതെന്ന് സമീക്ഷ യുകെ ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാര്‍ക്കും കാണികള്‍ക്കും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകംനന്ദി രേഖപ്പെടുത്തുക യുണ്ടായി.

സമീക്ഷ യു.കെ.യുടെ അഞ്ചാം ദേശീയ വടംവലി മത്സരം 2027 ജൂണ്‍ 5-ന് മാഞ്ചസ്റ്റര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെസ്റ്റര്‍ഫീല്‍ഡില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാര്‍ പ്രത്യേകമായി അറിയിച്ചു.
