CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 12 Seconds Ago
Breaking Now

പെരിയ ഇരട്ടക്കൊല കേസ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീല്‍സ് ഷൂട്ട്

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.

പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീല്‍ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അശ്വിന്‍ തന്നെയാണ് റീല്‍ പങ്കുവച്ചത്. നിലവില്‍ പരോളിലാണ് അശ്വിന്‍. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നായിരുന്നു പരോള്‍ വ്യവസ്ഥയിലൊന്ന്. പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോള്‍ വ്യവസ്ഥയുടെ ലംഘനം.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. കേസിലെ പത്ത് പ്രതികളില്‍ ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികള്‍ക്കും പരോളിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൂട്ട പരോള്‍ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കിയെന്നായിരുന്നു പരാതി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കൂട്ടപരോള്‍ വിവാദമായതോടെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പരോള്‍ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മാത്രമേ ഈ നാല് പേര്‍ക്ക് പുറത്തിറങ്ങാന്‍ ഇനി അനുമതി നല്‍കൂ എന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.