CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 13 Seconds Ago
Breaking Now

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന

വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുന്‍പ് വലിയൊരു വൈദ്യുത തകരാര്‍ ഉണ്ടായെന്നും ഈ തകരാറുകള്‍ റിപ്പോര്‍ട്ടില്‍ മറച്ചുവെച്ചതായും പൈലറ്റുമാര്‍ ആരോപിക്കുന്നു.

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. അന്വേഷണ ഏജന്‍സി അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്‍പ് കൃത്യമായ സിമുലേറ്റര്‍ പരിശോധനകള്‍ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുന്‍പ് വലിയൊരു വൈദ്യുത തകരാര്‍ ഉണ്ടായെന്നും ഈ തകരാറുകള്‍ റിപ്പോര്‍ട്ടില്‍ മറച്ചുവെച്ചതായും പൈലറ്റുമാര്‍ ആരോപിക്കുന്നു.

കോക്പിറ്റില്‍ ഉയര്‍ന്ന ഓഡിയോ അലേര്‍ട്ടുകളും കണ്‍ട്രോള്‍ മെസ്സേജുകളും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നും, എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ബോധപൂര്‍വ്വം ഒഴിവാക്കിയെന്നുമാണ് എഫ്‌ഐപി പ്രസിഡന്റ് ക്യാപ്റ്റന്‍ സുരീന്ദര്‍ രണ്‍ധാവ ആരോപിക്കുന്നത്. വിമാനത്തിന്റെ വാല്‍ഭാഗത്തിന് പുറമേക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ വാല്‍ഭാഗത്ത് തന്നെയുള്ള, വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബോക്‌സ് കരിഞ്ഞ നിലയില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചത് എങ്ങനെയെന്ന് സംഘടന ചോദ്യം ചെയ്യുന്നു. ഇത് വിമാനത്തിനുള്ളില്‍ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാര്‍ കാരണമാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ അന്വേഷണ ഏജന്‍സി തള്ളിയതിനെത്തുടര്‍ന്ന് എഫ്‌ഐപി മറ്റ് അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ ബോയിംഗ് 787 സിമുലേറ്ററില്‍ 10 പരീക്ഷണങ്ങള്‍ സ്വന്തമായി നടത്തി. അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതിയും ഹൈഡ്രോളിക് മര്‍ദ്ദവും വീണ്ടെടുക്കാന്‍ സഹായിക്കുന്ന 'റാം എയര്‍ ടര്‍ബൈന്‍' പുറത്തേക്ക് വന്ന് പ്രവര്‍ത്തിക്കാന്‍ 18 സെക്കന്‍ഡ് വരെ സമയമെടുക്കുമെന്ന് ഈ പരിശോധനകളില്‍ കണ്ടെത്തി. എന്നാല്‍ എഞ്ചിന്‍ ഓഫായി വെറും 4 സെക്കന്‍ഡിനുള്ളില്‍ ഇത് പ്രവര്‍ത്തിച്ചു എന്ന അന്വേഷണ റിപ്പോര്‍ട്ടിലെ സമയരേഖ സാങ്കേതികമായി ശരിയല്ലെന്ന് സംഘടന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.