CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 35 Seconds Ago
Breaking Now

പിറന്നാളാഘോഷം അതിരുവിട്ടു; 251 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു

അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡില്‍ മറിഞ്ഞു.

മുംബൈയില്‍ പിറന്നാളാഘോഷത്തിനിടെ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവതിയും യുവാവും മരിച്ചു. കോട്ടയം സ്വദേശിയായ റബേക്ക ജേക്കബ് (24) സുഹൃത്ത് യോഗേഷ് കിഷന്‍ (24) എന്നിവരാണ് മരിച്ചത്. ബദ്ലാപുരില്‍ ഞായര്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

251 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡില്‍ മറിഞ്ഞു.

നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റബേക്കയെയും സുഹൃത്തിനെയും രക്ഷിക്കാനായില്ല.

മുംബൈ വഡോദര ഹൈവേയില്‍ ടിറ്റ്വാല ഭാഗത്തു നിന്നു ബദ്ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ കുടുംബത്തോടൊപ്പമാണ് റബേക്ക താമസിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.