CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 55 Seconds Ago
Breaking Now

പാര്‍ട്ടിക്ക് പിന്നാലെ 250 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് ബിഎംഡബ്ല്യു ; ചിന്നിചിതറി മൃതദേഹം

ബദ്ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു ആഡംബര കാര്‍ റോഡ് ഡിവൈഡറിലിടിച്ച് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.

250 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ച് ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൃതദേഹ ഭാഗങ്ങളും എന്‍ജിനും റോഡില്‍ ചിതറിയ നിലയില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബദ്ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു ആഡംബര കാര്‍ റോഡ് ഡിവൈഡറിലിടിച്ച് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ ജന്മദിന ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ മൂവര്‍ സംഘമാണ് ഈ അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബിഎംഡബ്ല്യു മണിക്കൂറില്‍ ഏകദേശം 250 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 26 വയസ്സുകാരനായ യോഗേഷ് നേഗി, 24 വയസ്സുകാരിയായ റെബേക്ക ജേക്കബ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്ന അംഗദ് ഗുരുതരമായ പരിക്കുകളോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുംബൈ-വഡോദര ഹൈവേയിലെ ബദ്ലാപൂരിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു റോഡിലാണ് അപകടമുണ്ടായത്. യോഗേഷിന്റെ ജന്മദിനം ആഘോഷിക്കാനായാണ് ഇവര്‍ ഒത്തുചേര്‍ന്നത്. പാര്‍ട്ടിക്ക് ശേഷം അംഗദിന്റെ കാറില്‍ മൂവരും ചേര്‍ന്ന് ഒരു ലേറ്റ് നൈറ്റ് ഡ്രൈവിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ഡിവൈഡറിലിടിച്ചതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ പലതവണ മറിഞ്ഞ് റോഡരികിലേക്ക് വീഴുകയുമായിരുന്നുവെന്ന് പൊലീസ് വിശദമാക്കി

അമിതവേഗതയും റോഡിലെ അഭ്യാസപ്രകടനങ്ങളുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയില്‍ ഈ ആഡംബര കാര്‍ ഹൈവേയിലൂടെ അതിവേഗത്തില്‍ പായുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുതവണ കാര്‍ വളരെ വേഗത്തില്‍ കടന്നുപോയെന്നും മൂന്നാമത്തെ തവണ വലിയൊരു ശബ്ദം കേട്ടാണ് തങ്ങള്‍ ഓടിയെത്തിയതെന്നും ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.