CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 24 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ചെല്‍റ്റന്‍ഹാം യൂണിറ്റിന് പുതിയ നേതൃത്വം ; ജെയ്‌സണ്‍ വര്‍ഗീസ് പ്രസിഡന്റായും സുബിന്‍ ടോമി സെക്രട്ടറിയായും സന്തോഷ് ലൂക്കോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു

യുകെയിലെ പ്രമുഖ അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ചെല്‍റ്റന്‍ഹാം യൂണിറ്റിന് ഇനി പുതിയ നേതൃത്വം. 

ജെയ്സണ്‍ വര്‍ഗീസ് പ്രസിഡന്റായും, സുബിന്‍ ടോമി സെക്രട്ടറിയായും, സന്തോഷ് ലൂക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി നിതിന്‍ പോള്‍, ജോയിന്റ് സെക്രട്ടറിയായി ഷോണ്‍ ജോ, ജോയിന്റ് ട്രഷററായി മെജോ ജോസ് എന്നിവരും ചുമതലയേറ്റു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അങ്കമാലി സ്വദേശി ജെയ്‌സണ്‍ വര്‍ഗീസ് രണ്ട് പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്നു. 2025-26 കമ്മിറ്റി ജോയിന്റ് ട്രഷററായും 2023-ല്‍ ജിഎംഎ ചെല്‍ട്ടന്‍ഹാം യൂണിറ്റിന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സെക്രട്ടറിയായ കോട്ടയം സ്വദേശിയായ സുബിന്‍ ടോമി 15 വര്‍ഷത്തിലേറെയായി യുകെയിലാണ് താമസം. ജിഎംഎ ചെല്‍ട്ടന്‍ഹാം യൂണിറ്റില്‍ രണ്ട് തവണ ട്രഷററായും ഒരുതവണ ജോയിന്റ് ട്രഷററായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് ലൂക്കോസ്, കോട്ടയം സ്വദേശിയാണ്. 20 വര്‍ഷത്തിലേറെയായി യുകെയിലുള്ള അദ്ദേഹം ജിഎംഎയുടെ മുഖ്യ സംഘടനയിലും ചെല്‍ട്ടന്‍ഹാം യൂണിറ്റിലും വിവിധ പ്രധാന ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. 

തൃശൂര്‍ സ്വദേശിയായ നിതിന്‍ പോള്‍ വൈസ് പ്രസിഡന്റായി തുടരും. കഴിഞ്ഞ 2025-26 കമ്മിറ്റിയിലും ഇതേ ചുമതല വഹിച്ചിരുന്ന നിതിന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി യുകെയില്‍ താമസിച്ചുവരികയാണ്.

ജോയിന്റ് സെക്രട്ടറിയായി ഷോണ്‍ ആദ്യമായാണ് ഭാരവാഹിത്വം ഏറ്റെടുക്കുന്നത്. കോട്ടയം സ്വദേശിയായ അദ്ദേഹം യുകെയിലെ ആരോഗ്യ സേവന മേഖലയില്‍ ജോലി ചെയ്യുന്നു. കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹികളില്‍ ഒരാളാണ് ഷോണ്‍.

ആങ്കമാലി സ്വദേശിയായ മെജോ ജോസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കായികരംഗത്ത് സജീവ സാന്നിധ്യമായ മെജോ യോഗ്യത നേടിയ ഫുട്‌ബോള്‍ റഫറിയാണ്. സമൂഹത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കിക്കൊണ്ട് കായികവികസനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്.

ഗ്ലോസ്റ്റര്‍ഷെയറിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന വേദിയായ ജിഎംഎ, ഓണം, ക്രിസ്മസ്, ഈസ്റ്റര്‍, കലാ-കായിക പരിപാടികള്‍, കുടുംബ സംഗമങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പുതിയ നേതൃത്വം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ആശംസകള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.