CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 44 Seconds Ago
Breaking Now

ആവേശം അലതല്ലിയ മറ്റൊരു വടംവലി മത്സരം കൂടി ; റോവേഴ്‌സ് എക്‌സീറ്റര്‍ വടംവലി മത്സരത്തില്‍ സ്‌റ്റോക്ക് ലയേണ്‍സ് വാരിയേഴ്‌സ് വിജയികളായി

 

കൈയ്യടികളും ആര്‍ത്തുവിളികളുമായി കാണികള്‍ ഒന്നിച്ച് ആവേശത്തോടെ ഒരു ആഘോഷമാക്കി റോവേഴ്സ് എക്സിറ്റര്‍ വടംവലി മത്സരം. കളികളത്തില്‍ ആവേശം തീര്‍ത്ത് സ്റ്റോക്ക് ലയേണ്‍സ് വാരിയേഴ്സ് ഒന്നാമതായി. പൊരുതിയെങ്കിലും വൂസ്റ്റേഴ്‌സ് തെമ്മാഡീസിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

 

കൊമ്പന്‍സ് കാന്റര്‍ബറി മൂന്നാം സ്ഥാനത്തും ഹെറെഫോര്‍ഡ് അച്ചായന്‍സ് നാലാം സ്ഥാനത്തും സ്റ്റോക്ക് ലയന്‍സ് ചാമ്പ്യന്‍സ് അഞ്ചാം സ്ഥാനത്തുമായി. ചലഞ്ചേഴ്സ് സാലിസ്ബറിയും ഓക്സ്ഫേര്‍ഡ് കാര്‍ഡിനല്‍സും റോവേഴ്സ് എക്സിറ്ററുമെല്ലാം പൊരുതിയെങ്കിലും വിജയിക്കാനായില്ല. 

ഞായറാഴ്ച എക്സിറ്ററില്‍ നടന്ന മത്സരത്തില്‍  കൗണ്‍സിലര്‍മാരായ ഹെന്‍ട്രി മാസിയും ആന്‍വിന്‍ വെളിയത്തും ചീഫ് ഗസ്റ്റായിരുന്നു. 

പത്തു ടീമുകള്‍ മത്സരിച്ച വാശിയേറിയ മത്സരത്തില്‍ വിജയിച്ച സ്റ്റോക്ക് ലയേണ്‍സ് വാരിയേഴ്സിന് കൗണ്‍സിലര്‍ ട്രോഫി സമ്മാനിച്ചു.

രണ്ടാം സമ്മാനം നേടിയ വൂസ്റ്റേഴ്‌സ് തെമ്മാഡീസിന് ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് ട്രോഫി സമ്മാനിച്ചു.

റോവര്‍ എക്‌സിറ്റര്‍ ടഗ് ഓഫ് വാര്‍ ടീമിന്റെ ക്യാപ്റ്റന്‍ നിഖിലിന്റെ നേതൃത്വത്തിലായിരുന്നു വടംവലി മത്സരം ഒരുക്കിയത്.

യുകെയിലെ കാറ്ററിങ് രംഗത്തെ പ്രശസ്തരായ മട്ടാഞ്ചേരി കിച്ചണും പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും മത്സരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു




കൂടുതല്‍വാര്‍ത്തകള്‍.