CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 59 Seconds Ago
Breaking Now

ഉസ്ബസ്‌ക്കിസ്ഥാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം ; തലയ്‌ക്കേറ്റ ക്ഷതം മരണ കാരണം ; കുട്ടിയുടെ ശരീരമാകെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് ബന്ധുക്കള്‍

സംഭവത്തില്‍ ഉസ്ബസ്‌കിസ്ഥാനിലെ നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കില്‍ ഇന്ത്യയില്‍ കുറ്റവിചാരണയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ഉസ്ബസ്‌ക്കിസ്ഥാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സംഭവത്തില്‍ ഉസ്ബസ്‌കിസ്ഥാനിലെ നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കില്‍ ഇന്ത്യയില്‍ കുറ്റവിചാരണയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

സാവരിയയുടെ ശരീരത്തിലുടനീളം മര്‍ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അറസ്റ്റിലായ മലപ്പുറം പുലാമന്തോള്‍ സ്വദേശി സദറുള്‍ അനമിനെതിരെ ?ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവര്‍ത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്നും സഹപാഠി അതിക്രൂരമായാണ് മര്‍ദിച്ചതെന്നും ബന്ധു പറഞ്ഞു. കാല് മുതല്‍ തല വരെ ചതവുകള്‍ ഉണ്ടായിരുന്നു. കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാര്‍ത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്. നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് തലയ്‌ക്കേറ്റ ക്ഷതമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.