CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 26 Seconds Ago
Breaking Now

ഓഗസ്റ്റ് മുതല്‍ മാരുതി സുസുക്കി കാറുകളുടെ വില 30,000 രൂപ വരെ വര്‍ധിക്കും

ഒരു മാരുതി സുസുക്കി കാര്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, ഓഗസ്റ്റ് മാസത്തിന് മുമ്പ് തന്നെ അതു ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് ചൊവ്വാഴ്ചയാണ് തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ വിലകള്‍ 2026 ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരും.

വിവിധ ചെലവ് ചുരുക്കല്‍ നടപടികളിലൂടെ ചെലവുകള്‍ കുറയ്ക്കാന്‍ മാസങ്ങളായി ശ്രമിച്ചിട്ടും, നിര്‍മാണച്ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്. വര്‍ധിച്ചുവരുന്ന ചെലവുകളുടെ വലിയൊരു പങ്ക് തങ്ങള്‍ തന്നെയാണ് വഹിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ആ ഭാരത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. എങ്കിലും ഇതിന്റെ പ്രത്യാഘാതം കഴിയുന്നത്ര കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

മോഡലുകള്‍ക്ക് അനുസരിച്ച് വില വര്‍ധനവില്‍ മാറ്റമുണ്ടാകുമെന്നും ഓട്ടോമൊബൈല്‍ ഭീമനായ മാരുതി സുസൂക്കി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.